Sunday, November 1, 2009

നിലാവ്‌

സൂര്യന്‍ പോകുമ്പോള്‍ വലിച്ചു പൊത്തിയ
ഈ കരിമ്ബടത്തിന്‍റെ മുകളിലൂടെ ഒരു കള്ളനെപോലെ
നീ എന്തിനാണു ഒളിഞ്ഞു നോക്കുന്നത്.
നിന്‍റെ എന്താണിവിടെ നഷ്ടപ്പെട്ടത്‌.

ഒന്നാം ക്ലസ്സുകാരന്‍റെ സൂര്യന്‍

ഇന്നലെ വൈകുന്നേരം പോയതല്ലേ നീ
എന്നിട്ടു ഇന്നു രാവിലെയാണു വരുന്നത് .
നിനക്കു കട്ടന്‍ ചായ തിളപ്പിചോണ്ടാമ്മ ഉറങ്ങിയും പോയി.
മിണ്ടൂല ഞാന്‍ .........

Wednesday, October 28, 2009

Sunday, October 25, 2009

കവിത

ചതഞ്ഞ അക്ഷരങ്ങളിലാണ്‌-
കവിത ജനിക്കുന്നത് .
ജീവനുള്ള അക്ഷരങ്ങളിലാണ്‌-
അവ ജീവിക്കുന്നത്
കവി ,
അവന്‍ അപ്പോഴും ഊര്‍ദ്ധം വലിക്കുകയയിരിക്കും ..........

Saturday, October 24, 2009

വന്നു വിളിച്ചത്

ഞാനൊരു തിരയായി എത്ര തവണ
നിന്നെ വന്നു വിളിക്കുന്നു ........
നീ എന്നില്‍ എത്രമേല്‍ അലിഞ്ഞു ചേര്‍ന്നിട്ടും ,
നീ ഇപ്പോഴും ഒരു കരയായി തന്നെ ശേഷിക്കുന്നു .......!